ഗോലി സോഡ അന്താരാഷ്ട്ര വിപണിയിലേക്ക്; പുതിയ ബ്രാന്‍ഡിങ്ങില്‍ കടല്‍ കടക്കുന്നു
ഇന്ത്യയുടെ ഗൃഹാതുരതയുടെ ഭാഗമായ ഗോലി സോഡ പുതിയ രൂപത്തിലും വ്യത്യസ്ത ഫ്‌ളേവറുകളിലുമായി അമേരിക്ക, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലേക്ക് . വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സംസ്‌കരിച്ച കാര്‍ഷിക ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റി ആണ് ഗോലി സോഡയുടെ റീബ്രാന്‍ഡിങ്ങിന് പിന്നില്‍. കാലം മാറിയെങ്കിലും, സിഗ്‌നേച്ചര്‍ പോപ്പ് ഓപ്പണര്‍ നിലനിര്‍ത്തിക്കൊണ്ട്, ഗോലി സോഡ പുതുമയാർന്ന പാക്കേജിംഗിലേക്കും ‘ഗോലി പോപ് സോഡ’ എന്ന പുതിയ പേരിലേക്കും മാറുന്നു. യു.എസ്, യു.കെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ അവതരണം. ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇതിനകം ഗോലി പോപ് സോഡ ലഭ്യമായിട്ടുണ്ട്. പഴയ കുപ്പിയില്‍ പുതിയ പാനീയവുമായി ഗോലി സോഡ വീണ്ടും വിപണിയിലെ പ്രതാപം വീണ്ടെടുക്കാനൊരുങ്ങുകയാണ്.